നെഹ്റു ട്രോഫി: ജലത്തിലെ വേഗപ്പോരിൽ കാട്ടില്‍ തെക്കേതില്‍ ജലരാജാവ്

68-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ജേതാക്കൾ. സമയം 4.30.77. സന്തോഷ് ചാക്കോയാണ് കാട്ടിൽ തെക്കേതിൽ ചുണ്ടന്റെ ക്യാപ്റ്റൻ. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്; സമയം 4.31.57. മൂന്നാം സ്ഥാനം പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടനും നാലാം സ്ഥാനം പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനുമാണ്.

മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ റിട്ട. അഡ്മിറൽ ഡി.കെ.ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, പി.പ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ലാ കലക്ടറും നെഹ്റു ട്രോഫി സൊസൈറ്റി ചെയർമാനുമായ വി.ആർ.കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്.

ആലപ്പുഴ പുന്നമട കായൽ അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറി. രണ്ടു വർഷത്തിനു ശേഷം എത്തിയ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തെ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. മത്സരങ്ങൾ പുരോഗമിക്കുന്നു. ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരശേഷം വനിതകളുടെ മത്സരം. 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനം ഉണ്ടാകും.

നെഹ്റു ട്രോഫി: ജലത്തിലെ വേഗപ്പോരിൽ കാട്ടില്‍ തെക്കേതില്‍ ജലരാജാവ്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes