
കാനഡയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് പത്തുപേര്‍ കുത്തേറ്റുമരിച്ചു. സസ്കാച്വാന്‍ പ്രവിശ്യയിലെ പതിമൂന്നിടത്താണ് അക്രമസംഭവങ്ങളുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രവിശ്യയിലെ ഉള്‍പ്രദേശത്തെ രണ്ട് പ്രാദേശിക വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കനേഡിയന്‍ ഫുട്ബോള്‍ ലീഗിന്റെ ടിക്കറ്റ് വില്‍പ്പന നടത്തുന്നവരാണ് അക്രമികളെന്ന് പൊലീസ് സംശയിക്കുന്നു.
