
കടുവയിൽ നിന്ന് 15 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മ. മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ റൊഹാനിയ ഗ്രാത്തിലാണ് ഇത് നടന്നത്. അർച്ചന ചൗധരി എന്ന യുവതിയാണ് മകന്‍ രവിരാജിനെ കടുവയുടെ പിടിയില്‍ നിന്ന് രക്ഷിച്ചത്.
നടന്ന സംഭവം ഇങ്ങനെ: ഞായറാഴ്ച്ച രാവിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ മാള ബീറ്റിന് സമീപത്ത് വച്ച് കടുവ കുഞ്ഞിനെ കടിച്ചെടുക്കുകയായിരുന്നു. ഇതുകണ്ട അര്‍ച്ചന കുഞ്ഞിനെ രക്ഷിക്കാനായി കടുവയെ നേരിടുകയായിരുന്നു. കടുവയുടെ താടിയെല്ലില്‍ പിടിച്ചാണ് അര്‍ച്ചന മല്‍പ്പിടുത്തം നടത്തിയത്. അര്‍ച്ചനയുടെ കരച്ചിലും നിലവിളിയും കടുവയുടെ അലര്‍ച്ചയും കേട്ട ഗ്രാമവാസികള്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. എല്ലാവരെയും കണ്ടതോടെ കടുവ കുഞ്ഞിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി.
പരുക്കേറ്റ അര്‍ച്ചനയേയും കുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുപ്പിലും, കയ്യിലും പുറത്തുമായാണ് അര്‍ച്ചനയ്ക്ക് പരുക്കേറ്റത്. കുഞ്ഞിന്റെ തലയിലും പുറത്തും പരുക്കേറ്റിട്ടുണ്ട്. കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. വനമേഖലയില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
