കാലിൽ കയറ്റി നിർത്തി നടത്തിക്കും, എന്നെ കുഞ്ഞുങ്ങളെ പോലെയാണ് കൊണ്ടു നടക്കുന്നത്, കല്യാണം കഴിഞ്ഞെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും ഇതു വരെ തോന്നിയിട്ടില്ല: ദുർഗ്ഗാ കൃഷ്ണപറയുന്നു

പൃഥിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയായി മാറിയ താര സുന്ദരിയാണ് ദുർഗ്ഗാ കൃഷ്ണ. ഓഡിഷനിലൂടെ ആണ് ദുർഗ്ഗയെ വിമാനം എന്ന ചിത്രത്തിലെ നായികയായി തിരഞ്ഞെടുത്തത്. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വീരാജിനെ നായകനാക്കി പ്രദീപ് നായർ ആണ് വിമാനം സംവിധാനം ചെയ്തത്.

പലരെയും ഓഡിഷൻ ചെയ്തുവെങ്കിലും, ഏറ്റവും ആകർഷിച്ചത് ദുർഗ്ഗയുടെ പെർഫോമൻസ് ആണെന്ന് ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞിരുന്നു. 2017ൽ പ്രദർശനത്തിന് എത്തിയ വിമാനത്തിന് പിന്നാലെ ഒരുപിടി മികച്ച ചിത്രങ്ങളിൽ കൂടി താരം വേഷം ഇട്ടിരുന്നു.

കലാതിലകവും ക്ലാസിക്കൽ ഡാൻസറുമായ ദുർഗ കൃഷ്ണ കോഴിക്കോട് സ്വദേശിനിയാണ്. വിമാനത്തിന് പിന്നാലെ പ്രേതം 2 അടക്കമുള്ള പല ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തി അരാധകരുടെ പ്രിയതാരമായി ദുർഗ കൃഷ്ണ. ഒരുപിടി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത നടിക്ക് ആരാധകരും ഏറെയാണ്. മികച്ച ഒരു നർത്തകി കൂടിയാണ് ദുർഗാ കൃഷ്ണ.

വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ മുൻനിര നായകൻമാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചനടി കൂടി യാണ് ദുർഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. വിമാനത്തിന് പിന്നാലെ പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം നായികയായി എത്തിയിരുന്നു.

കോഴിക്കോടാണ് ദുർഗയുടെ സ്വദേശമെങ്കിലും ഇപ്പോൾ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ഒരു ബിസിനസ് കാരനാണ് ദുർഗയുടെ അച്ഛൻ. കാമുകനും സിനിമാ നിർമ്മാതാവായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്.ഏറെനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇവർ വിവാഹിതരായത്.

ഇപ്പോഴിതാ തന്റെ അനുഭവങ്ങൾ തുറന്നു പറയുകയാണ് ദുർഗ്ഗാ കൃഷ്ണ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദുർഗ്ഗയുടെ വെളിപ്പെടുത്തൽ. സിനിമ സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന എനിക്ക് ആദ്യമൊക്കെ ഇമേജ് പേടിയായിരുന്നു. സ്ലീവ്‌ലെസ് വേഷമിടാൻ മടിച്ച് ഡയലോഗടിച്ചതിന്റെ പേരിൽ വരെ ട്രോൾ കിട്ടി.

ഒരുപാട് ആഗ്രഹിച്ചോ കഷ്ടപ്പെട്ടോ അല്ല സിനിമയിൽ എത്തിയത്. പക്ഷേ അഞ്ചുവർഷം കൊണ്ട് സിനിമ എന്നെ മാറ്റി. ഇപ്പോൾ കഥാപാത്രത്തെ മികച്ചതാക്കാൻ എത്ര പരിശ്രമിക്കാനും മടിയില്ല. അതിന്റെ പേരിൽ വരുന്ന ഗോസിപ്പുകളെ പേടിയുമില്ല. ഭർത്താവ് അർജുൻ രവീന്ദ്രന്റെ പിന്തുണയുണ്ടെന്നും ദുർഗ പറഞ്ഞു.

അതേ സമയം ഒരേ നിറമുള്ള കോസ്റ്റ്യൂമിലായിരുന്നു ഇരുവരും. വിവാഹ ശേഷം ഒന്നിച്ചുള്ള ആദ്യ ഫോട്ടോഷൂട്ടിന്റെ സ ന്തോഷമായിരുന്നു രണ്ടുപേർക്കും. ഒരുപാടു വട്ടം ഫോണിലും മറ്റും ഫോട്ടോയെടുത്തിട്ടുണ്ട്. പക്ഷേ, ഇങ്ങനെ പ്രത്യേകം കോസ്റ്റ്യൂമിൽ മേക്കപ് ചെയ്ത് വരുന്ന ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ ത്രില്ലിലാണ് ദുർഗയെന്നാണ് പറഞ്ഞത്.

ഇന്നലെ തൊടുപുഴയിൽ നിന്ന് ഡ്രൈവ് ചെയ്തു വരുമ്പോൾ ഉണ്ണിയേട്ടൻ ചോദിച്ചു, കുട്ടിയേ, നമ്മുടെ കല്യാണം കഴിഞ്ഞല്ലേ. അതും ഒരു ചിരിയോടെയാണ് താരം സംസാരിച്ചത്. കല്യാണം കഴിഞ്ഞെന്നു ഞങ്ങൾ രണ്ടു പേർക്കും തോന്നുന്നേയില്ല. അഞ്ചു വർഷത്തെ പ്രണയകാലത്തിന്റെ തുടർച്ച പോലെയാണ് ഇപ്പോഴും. എന്നെ കുഞ്ഞുങ്ങളെ പോലെയാണ് കൊണ്ടു നടക്കുന്നത്.
ചിലപ്പോൾ കാലിൽ കയറ്റി നിർത്തി നടത്തിക്കും. മൂന്നു പപ്പീസ് ഉണ്ട് എനിക്ക്, ബെബു, സിരി, റിച്ചി. കൂട്ടത്തിലൊരാൾ ഇപ്പോൾ പ്രഗ്‌നന്റാണ്. എന്നെയും അവരെയും പൊന്നുപോലെയാണ് ഏട്ടൻ നോക്കുന്നതെന്നും ദുർഗ പറഞ്ഞു.അതേ സമയം ഉടൽ സിനിമയിലെ മികച്ച പ്രകടനത്തിന് പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുർഗ കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു.

അന്തരിച്ച നടൻ മുരളിയുടെ പേരിൽ ഭരത് മുരളി കൾച്ചറൽ സെന്റർ ആണ് പുരസ്‌കാരം ഏർപ്പെടുത്തി ഇരിക്കുന്നത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം. അതേ സമയം ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. താരം നായികയായി എത്തുന്ന കുടുക്ക് 2025 എന്ന ചിത്രവും റിലീസിനായി കാത്തിരിക്കുക ആണ്.

കാലിൽ കയറ്റി നിർത്തി നടത്തിക്കും, എന്നെ കുഞ്ഞുങ്ങളെ പോലെയാണ് കൊണ്ടു നടക്കുന്നത്, കല്യാണം കഴിഞ്ഞെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും ഇതു വരെ തോന്നിയിട്ടില്ല: ദുർഗ്ഗാ കൃഷ്ണപറയുന്നു

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes