
സ്പീക്കര്‍ പദവി ഒഴിഞ്ഞ എം.ബി.രാജേഷ് പിണറായി മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിൽ തദേശം, എക്സൈസ് എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിട്ടുളളത്. എന്നാൽ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വന്നേക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വി.എൻ. വാസവന് എക്സൈസ് വകുപ്പ് നൽകുന്നത് പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ട്.
