
‘
കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ കഞ്ചാവിന്റെ കുരു മില്‍ക് ഷെയ്ക്കില്‍ ചേര്‍ത്ത് നല്‍കിയെന്ന എക്സൈസ് കേസില്‍ ട്വിസ്റ്റ്. ഷെയ്ക്കില്‍ ചേര്‍ത്തത് കഞ്ചാവിന്റെ കുരു അല്ലെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി അനുവദിച്ച ഹെംപ് സീഡെന്നും കടയുടമ ഡോ. സുബാഷിഷ്. സമൂഹമാധ്യമങ്ങള്‍ വഴി കഞ്ചാവ് ഷെയ്ക്കിന് വ്യാപക പ്രചരണം ലഭിച്ചതോടെയാണ് എക്സൈസ് പരിശോധന നടത്തിയത്. വിദ്യാര്‍ഥികള്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. അതേസമയം എക്സൈസ് കട അടപ്പിച്ചിട്ടില്ല. ലാബ് പരിശോധനയ്ക്കുശേഷമാവും നടപടിയെന്ന് എക്ൈസസ് അധികൃതര്‍ അറിയിച്ചു.
