
കർശനമായ യൂറോപ്യൻ യൂണിയൻറെ ഡാറ്റാ പ്രൈവസി നിയമങ്ങൾ ലംഘിച്ചതിന് ഇൻസ്റ്റഗ്രാമിന് കഴിഞ്ഞദിവസം 405 മില്യൺ യൂറോ ഏകദേശം 3200 കോടി രൂപ പിഴ ചുമത്തിയതായി റിപ്പോർട്ട് .
മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കൗമാരക്കാരുടെ സ്വകാര്യ വിവരങ്ങൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്തതിനാണ് പിഴ.
13 നും 17 പ്രായമുള്ള ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഇൻസ്റ്റഗ്രാം പ്രദർശിപ്പിക്കുന്നതായി അയർലണ്ടിലെ ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
