വിമാനത്തിൽ ലഗേജ് ഉയർത്താൻ കഷ്ടപ്പെടുന്ന സ്ത്രീയെ സഹായിച്ച് രാഹുൽ ഗാന്ധി; ചിത്രം

സ്വന്തം
വിമാനത്തിൽ ലഗേജ് ഉയർത്താൻ കഷ്ടപ്പെടുന്ന സ്ത്രീയെ സഹായിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രം വൈറൽ. മധ്യപ്രദേശ് യൂത്ത് കോൺഗ്രസ് നേതാവ് അമന്‍ ദുബെ ആണ് ഈ ചിത്രം ട്വിറ്ററിൽ പങ്കിട്ടത്. രാഹുൽ അഹമ്മദാബാദിലേക്ക് യാത്ര ചെയ്യുമ്പോഴെടുത്ത ചിത്രമെന്നാണ് ദുബെ പറയുന്നത്. ഒരു സ്ത്രീ ലഗേജ് ഉയര്‍ത്താന്‍ വളരെ കഷ്ടപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധി എത്തി സഹായിക്കുകയായിരുന്നുവെന്നാണ് അമന്‍ ദുബെ ട്വീറ്റ് ചെയ്തത്.

അമന്‍ പങ്കുവെച്ച ഫോട്ടോയില്‍ രാഹുല്‍ ഗാന്ധി ലഗേജ് ഉയര്‍ത്തിവയ്ക്കുന്നത് കാണാന്‍ സാധിക്കും. അവിചാരിതമായാണ് രാഹുല്‍ ഗാന്ധി സഞ്ചിൃരിച്ച അതേ വിമാനത്തില്‍ യാത്ര ചെയ്തത്. രാഹുല്‍ ഗാന്ധിയെ പിന്നീട് കണ്ടുവെന്നും അദ്ദേഹത്തിന്‍റെ ലളിതമായ ജീവിതം പ്രചോദിപ്പിക്കുന്നതാണെന്നും അമന്‍ ട്വീറ്റ് ചെയ്തു.

എന്നാൽ ട്വിറ്ററില്‍ വൈറലായ ചിത്രത്തെ കുറിച്ച് വിഭിന്ന പ്രതികരണങ്ങളാണ് ഉയരുന്നത്. രാഹുലിന്‍റെ പ്രവര്‍ത്തിയെ ചിലര്‍ പുകഴ്ത്തി. എന്നാല്‍, എയര്‍ ഹോസ്റ്റസ് അവിടെയുള്ളപ്പോള്‍ രാഹുല്‍ എന്തിനാണ് ഇത് ചെയ്തതെന്നാണ് ചിലര്‍ ചോദിക്കുന്നത്. മറ്റു ചിലര്‍ രാഹുലിന്‍റെ മാസ്ക്ക് എവിടെയാണെന്നും ചോദിക്കുന്നവരുണ്ട്.

വിമാനത്തിൽ ലഗേജ് ഉയർത്താൻ കഷ്ടപ്പെടുന്ന സ്ത്രീയെ സഹായിച്ച് രാഹുൽ ഗാന്ധി; ചിത്രം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes