എക്‌സ്പീരിയന്‍സ് ഇല്ല, എന്തെങ്കിലും സംഭവിച്ചാല്‍ എന്നോട് ക്ഷമിക്കണേ എന്ന് നായികയോട് പറഞ്ഞിരുന്നു’; ഇന്റിമേറ്റ് സീനുകളെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ഒറ്റ്’ സെപ്റ്റംബര്‍ 8ന് റിലീസ് ചെയ്യുകയാണ്. അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന സിനിമയെ കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണ്. തമിഴില്‍ രണ്ടകം എന്ന പേരിലാണ് സിനിമ എത്തുന്നത്. തെലുങ്ക് താരം ഈഷ റെബ്ബ ആണ് ചിത്രത്തില്‍ നായിക. ഈഷയുടെയും കുഞ്ചാക്കോ ബോബന്റെയും ഇന്റിമേറ്റ് രംഗങ്ങള്‍ ട്രെയ്‌ലര്‍ എത്തിയപ്പോള്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കുഞ്ചാക്കോ ഇപ്പോള്‍. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ കൂടെയുള്ള ആള്‍ക്കാരുമായി കറക്ട് സെറ്റ് ആവണം. അല്ലാതെ എല്ലാ അര്‍ത്ഥത്തിലും അഭിനയിക്കുക എന്ന് പറയുന്നത് തനിക്ക് ബുദ്ധിമുട്ടായിരിക്കും.

ഇഷ്ടമില്ലാത്ത ആളുടെ കൂടെ ഭയങ്കര ഇഷ്ടമുള്ള പോലെ അഭിനയിക്കുക എന്ന് പറയുന്നത് ചിലപ്പോള്‍ ഒരു അസ്വഭാവികത ഒക്കെ തോന്നിയേക്കാം. ആദ്യം അവരുമായി സുഹൃത്തക്കളാവണം. ആ രീതിയില്‍ ഐസ് ബ്രേക്കിംഗും കാര്യങ്ങളും നടന്നിട്ടുണ്ട്. അതിനാല്‍ ഫ്രണ്ട്‌ലി ആയിരുന്നു.

ചില ഇന്റിമേറ്റ് സീനുകള്‍ ചെയ്യുമ്പോള്‍ താന്‍ അവരോട് പറയും താനിതില്‍ അത്ര എക്‌സ്പീരിയന്‍സ്ഡ് അല്ലെന്ന്. ”ഞാനും എക്‌സ്പീരിയന്‍സ്ഡ് അല്ല” എന്നാണ് പുള്ളിക്കാരിയും പറഞ്ഞത്. എന്തെങ്കിലും സംഭവിച്ചാല്‍ എന്നോട് ക്ഷമിക്കുക എന്ന് പറഞ്ഞിട്ടാണ് തങ്ങള്‍ ആ രംഗങ്ങള്‍ ചെയ്യുന്നത്.

പുള്ളിക്കാരി ഒരു ഫുഡി ആണ്. ആന്ധ്രക്കാരിയാണ്. ആന്ധ്ര ബിരിയാണി ഒക്കെയായാണ് ആദ്യം സെറ്റിലേക്ക് വന്നത്. ഭക്ഷണം എന്നത് സെറ്റില്‍ തങ്ങളെ എല്ലാവരെയും കണക്ട് ചെയ്യുന്ന കോമണ്‍ ഫാക്ടര്‍ ആയിരുന്നു. അരവിന്ദ് സ്വാമിയുമായും സൗഹൃദത്തിലാവുന്നതില്‍ ഭക്ഷണം ഒരു ഘടകമായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

എക്‌സ്പീരിയന്‍സ് ഇല്ല, എന്തെങ്കിലും സംഭവിച്ചാല്‍ എന്നോട് ക്ഷമിക്കണേ എന്ന് നായികയോട് പറഞ്ഞിരുന്നു’; ഇന്റിമേറ്റ് സീനുകളെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes