
സൂപ്പർ ഹിറ്റായി മാറേണ്ട ചിത്രത്തിൻ്റെ പരാജയത്തിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് സംവിധായകൻ പപ്പൻ പായറ്റുവിള. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. തന്റെ വിജയിക്കാതെ പോയ സിനിമയാണ് മെെ സ്കൂൾ.
സ്കൂളിന്റെ പശ്ചത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നെങ്കിലും തിയേറ്ററുകളിൽ വിജയിക്കാൻ സിനിമയക്കായില്ല. ആർട്ടിന് ഒരു രൂപ പോലും മുടക്കാതെ ഒരുക്കിയ ചിത്രത്തിൽ നായകനായെത്തിയത് പ്രെഡ്യൂസറിന്റെ മകനാണ്. ദേവയാനിയിരുന്നു മറ്റൊരു പ്രധാന കഥാപാത്രമായെത്തിയത്. മലയാളത്തിലെ പല പ്രമുഖരെയും ചിത്രത്തിലേയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും ആരും വരാൻ തയ്യാറാകുന്നില്ലായിരുന്നു.
ആശ ശരത്തിനെയാണ് ആദ്യം താൻ ഈ കഥയുമായി പോയി കണ്ടത്. അവർക്ക് കഥ ഇഷ്ടപെട്ടിരുന്നെങ്കിലും അവർ ആ കഥാപാത്രം ചെയ്യാൻ താൽപര്യമില്ലെന്ന് പറയുകയായിരുന്നു. പിന്നീട് ശ്വേത മേനോനെ കാണുകയും അവർ ഒക്കെ പറയുകയും ചെയ്തതാണ് പക്ഷേ പിന്നീട് പ്രതിലത്തിന്റെ കാര്യത്തിൽ ഒത്തുപോകാൻ പറ്റാതെ വന്നതോടെയാണ് ദേവയാനിയിലേയ്ക്ക് എത്തിയത്. അവർക്ക് കഥ ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് സമ്മതിക്കുകയമായിരുന്നു.
അങ്ങനെയാണ് ദേവയാനിയെ വെച്ച് സിനിമ ചെയ്യുന്നത്. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. പക്ഷേ തിയേറ്ററുകളിൽ സിനിമ പരാജയപ്പെടുകയായിരുന്നു. ചിത്രത്തിൽ രഞ്ജിത്തിൻ്റ വേഷം ചെയ്യാൻ റഹ്മാനെ താൻ സമിപിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് ദേവയാനിയുടെ കഥാപാത്രം വേണമെന്ന് പറയുകയും, അതോടെ സിനിമയിൽ നിന്ന് അദ്ദേഹത്തെ മാറ്റുകയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
