
ഇന്ന് ഉത്രാടം. രണ്ടുവര്‍ഷം കോവിഡ് കാരണം ആഘോഷങ്ങള്‍ നിയന്ത്രിക്കേണ്ടിവന്ന മലയാളികള്‍ എല്ലാമറന്ന് ഓണംകൊണ്ടാടാനുള്ള ഒരുങ്ങളിലായിരുന്നു കുറച്ചുദിവസങ്ങളായി. കുറവുകള്‍ പരിഹരിച്ച് തിരുവോണത്തെ വരവേല്‍ക്കാനുള്ള പകലാണിത്. നാടും നഗരവും ഉത്രാടപ്പാച്ചിലിലേക്ക്. തിരുവനനന്തപുരത്ത് ചാലക്കമ്പോളവും പഴവങ്ങാടിയുമാണ് ഉത്രാടത്തിരക്ക് ഏറെ.
