പലരേയും അപമാനിക്കുകയും കരയിക്കുകയും ചെയ്തിട്ടുണ്ട്, മദ്യപിച്ചിരുന്ന സമയത്ത് അച്ഛനേക്കാൾ കൂതറ ആയിരുന്നു ഞാൻ; തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ധ്യാൻ ശ്രീനിവാസൻ മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനും അറയിപ്പെടുന്ന സംവിധായകനുമാണ്. ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ ആരാധകർക്ക് ഏറെ പ്രിയങ്കരനാണ് ധ്യാൻ ശ്രീനിവാസൻ.

താരപുത്രൻ ആണെങ്കിലും താരജാഡകൾ ഇല്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിന് ആരാധകരുടെ പ്രശംസ നേടി കൊടുക്കുന്നത്. വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാനിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് കുഞ്ഞിരാമായണം ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ ധ്യാൻ ശ്രീനിവാസൻ അഭിനയിച്ചു.

നിവിൻ പോളി, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം അടുത്തിടെ ധ്യാനിന്റെ നിരവധി അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എല്ലാ കാര്യങ്ങളും യാതൊരു മറയും കൂടതെ തുറന്നു പറയുന്ന രീതിയാണ് ധ്യാനിന്.

ഇത് താരത്തെ പല വിമർശനങ്ങളിലേക്കും തള്ളി വിട്ടിട്ടുണ്ട്. എന്നിരുന്നാലും അഭിമുഖങ്ങളിലൂടെ പോലും ആരാധകരെ രസിപ്പിക്കാൻ താരത്തിന് കഴിയാറുണ്ട്. ഇപ്പോഴിതാ, ധ്യാനിന്റെ പുതിയൊരു അഭിമുഖം ആണ് ആരാധകർക്ക് ഇടയിൽ വൈറൽ ആകുന്നത്. മദ്യപാനിയായിരുന്ന കാലത്തെ തന്റെ അനുഭവങ്ങളും ഓർമകളുമാണ് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ ഓണം സ്‌പെഷ്യൽ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പങ്കുവച്ചത്.

വർഷങ്ങൾക്ക് മുൻപ് താൻ ഭയങ്കരമായി മദ്യപിക്കുമായിരുന്നു എന്നും ചില മോശം സ്വഭാവങ്ങൾ തനിക്ക് ഉണ്ടായിരുന്നു എന്നുമാണ് ധ്യാൻ പറയുന്നത്. മദ്യപിച്ചിരുന്ന സമയത്ത് ഒരുതരം ഡ്യുവൽ സ്പ്ലിറ്റ് പേഴ്‌സാണിലിറ്റി ഉള്ള പോലെ ആയിരുന്നു തന്റെ പെരുമാറ്റം എന്നും നന്നായി തള്ളാറുണ്ടായിരുന്നു എന്നും ധ്യാൻ പറയുന്നു.

അച്ഛൻ ശ്രീനിവാസനും ഇങ്ങനെ തന്നെ ആയിരുന്നു. പക്ഷേ അച്ഛന്റെ സ്വഭാവം മാറുന്നതിന് സമയം എടുക്കുമായിരുന്നു. എന്നാൽ തന്റെ സ്വഭാവം ഞൊടിയിടയിൽ മാറുമെന്നും അതുവച്ച് പലരേയും അപമാനിക്കുകയും കരയിക്കുകയും ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.

ശ്രീനിവാസൻ തന്നെ അദ്ദേഹത്തിന്റെ കൂട്ടുകാർക്ക് മുന്നിൽ ഇരുത്തി അപമാനിച്ചിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ധ്യാൻ തുടങ്ങിയത്. അച്ഛൻ അച്ഛന്റെ സുഹൃത്തുക്കളുമായിട്ട് മദ്യപിച്ച് ഒക്കെ ഇരിക്കുമ്‌ബോൾ ഞാൻ കയറി വന്നാൽ എന്നെ വിളിച്ച് അടുത്തിരുത്തും. എന്റെ പഠന കാര്യങ്ങളൊക്കെ അച്ഛന് അറിയാം. എന്റെ തോളത്ത് കയ്യിട്ടിട്ട് പുകഴ്ത്താൻ തുടങ്ങും. ഇവൻ വിനീതിനെ പോലെ ഒന്നുമല്ല.

ഇവന്റെ കുറെ സംഭവങ്ങൾ ഒക്കെ എനിക്ക് ഇഷ്ടമാണ് എന്നൊക്കെ പറയും. പിന്നെ കുറച്ച് കഴിഞ്ഞു ഒന്നിനും കൊള്ളാത്തവനാണ് ചുമ്മാ കുടിച്ചും കഴിച്ചും നടക്കുകയാണ്, പോടാ എന്ന് പറഞ്ഞു ആട്ടി വിടും എന്നും ധ്യാൻ പറയുന്നു.എന്നോട് നേരിട്ട് പറയാൻ പറ്റാത്ത കാര്യങ്ങൾ ഒക്കെ അങ്ങനെ പറഞ്ഞു തീർക്കുന്നതാണ്.

പുള്ളിക്ക് ഇപ്പോൾ അതൊന്നും ഓർമ്മ കാണില്ല. ഇതൊരു ഓർമ്മപ്പെടുത്തലാണെന്നും ധ്യാൻ പറയുന്നുണ്ട്. പിന്നീടാണ് മദ്യപിച്ചിരുന്ന സമയത്ത് താൻ അച്ഛനേക്കാൾ കൂതറയായിരുന്നുവെന്നും. ആ ഞാനുമായി താരതമ്യം ചെയ്യുമ്പോാൾ അച്ഛൻ വളരെ ഡീസന്റ് ആയിരുന്നുവെന്നും പറയുന്നുണ്ട് ധ്യാൻ. അതുകൊണ്ട് അച്ഛൻ പറഞ്ഞതിൽ ഒന്നും വേദന തോന്നിയിട്ടില്ല എന്നും താരം പറഞ്ഞു.

ധ്യാൻ തന്റെ സ്വഭാവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. നാലഞ്ച് പേരൊക്കെയുള്ള സദസിൽ പോലും ചിലരോട് ഞാൻ ഇങ്ങനെ ഒക്കെ പെരുമാറിയിട്ടുണ്ട്. ഒരാളെ കിട്ടിയാൽ ആദ്യം അയാളെ കുറിച്ച് ഒരുപാട് പൊക്കി സംസാരിക്കും അങ്ങനെ സംസാരിച്ചു സംസാരിച്ചു ഒരു ലെവലിൽ എത്തിച്ചിട്ട് ആ സമയത്ത് മാറ്റാരെങ്കിലുമായി സംസാരിക്കാൻ പോയി തിരിച്ചു വന്നിട്ട് നേരത്തെ പൊക്കി സംസാരിച്ച ആളെ അപമാനിക്കും. ഒറ്റയടിക്ക് അങ്ങനെ സംസാരിക്കുമ്പോൾ അയാൾ ഇല്ലാതെയായി പോകില്ലേ. ആ പ്രശ്‌നം തനിക്കുണ്ടായിരുന്നു എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.

പലരേയും അപമാനിക്കുകയും കരയിക്കുകയും ചെയ്തിട്ടുണ്ട്, മദ്യപിച്ചിരുന്ന സമയത്ത് അച്ഛനേക്കാൾ കൂതറ ആയിരുന്നു ഞാൻ; തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes