
രണ്ടുവര്‍ഷം കോവിഡ് കാരണം ആഘോഷങ്ങള്‍ നിയന്ത്രിക്കേണ്ടിവന്ന മലയാളികള്‍ എല്ലാമറന്ന് ഓണംകൊണ്ടാടാനുള്ള ഒരുങ്ങളിലാണ്. എന്നാൽ ഓണത്തിന് വരവറിയിക്കുന്നത് മഹാബലിയല്ല പകരം തെരുവുനായകളായിരിക്കും എന്ന് പറഞ്ഞ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്
അതേ സമയം പത്തനംതിട്ട പെരുനാട്ടിൽ പേ വിഷബാധയേറ്റു മരിച്ച 12 വയസുകാരി അഭിരാമിയുടെ സംസ്കാരം നടന്നു . ഓഗസ്റ്റ് 13 ന് നായയുടെ കടിയേറ്റ അഭിരാമി കോട്ടയം മെഡിക്ക കോളജിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്.

