
ഇന്ന് തിരുവോണം. കോവിഡ് കാലത്തെ പിരിമുറുക്കള്‍ക്ക് ശേഷം തിരിച്ചെത്തിയ തിരുവോണനാളിനെ മനസിലും മുറ്റത്തും പൂക്കളം തീര്‍ത്ത് ആഘോഷമാക്കുകയാണ് മലയാളികള്‍. പൂവിളിയും പൂത്തുമ്പിയും ഉയരുന്ന തിരുവോണനാളില്‍ മാവേലി മന്നനെ വരവേല്‍ക്കാന്‍ പൂക്കളമൊരുക്കിയാണ് കാത്തിരിപ്പ്. തുമ്പയും തെച്ചിയും മുക്കുറ്റിയുമടക്കം പൂവിറുക്കാനായി അതിരാവിലെ ഇറങ്ങുന്ന കുട്ടിക്കൂട്ടം.
പൂക്കളത്തിനൊപ്പം തൃക്കാക്കര അപ്പനെയൊരുക്കും . പിന്നെ ഓണക്കളികളും പാട്ടുകളും. കുട്ടികള്‍ കഴിഞ്ഞാല്‍ മുതിര്‍ന്നവരുടെ ഊഴമാണ്. ഓണക്കിളിക്കൊഞ്ചലിനൊപ്പം അംഗനമാരുടെ തിരുവാതിരച്ചുവടും.
