കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യ്ക്ക് ഇന്നലെ തുടക്കമായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാഹുൽ ഗാന്ധിക്ക് പതാക കൈമാറിയായിരുന്നു യാത്രക്ക് തുടക്കം കുറിച്ചത്. ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനും നമ്മുടെ രാജ്യത്തെ ജനങ്ങളെ സ്‌നേഹത്തോടെ ഒന്നിപ്പിക്കാനുമുള്ള ഒരു യാത്ര എന്റെ സഹോദരൻ ആരംഭിച്ചു എന്നാണ് യാത്രയെ പറ്റി സ്റ്റാലിൻ ട്വീറ്റ് ചെയ്തത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
അഞ്ച് മാസം നീണ്ടു നിൽക്കുന്ന യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ സമയവും 300 പേർ ഉണ്ടാകും.