
‘
ഓണാശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. എല്ലാ സഹപൗരന്മാർക്കും വിശേഷിച്ച് മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നതായും വിളവെടുപ്പിന്‍റെ ഉല്‍സവമായ ഓണത്തിന്‍റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെയെന്ന് പ്രസിഡന്റ് ആശംസിച്ചു. ഓണം പ്രകൃതിയുടെ സുപ്രധാന പങ്കിനെയും കര്‍ഷകരുടെ പ്രാധാന്യത്തെയും ഉറപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തില്‍ ഐക്യവും ചൈതന്യവും വര്‍ധിപ്പിക്കട്ടയെന്നും മോദി ആശംസിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.
