
കോഴിക്കോട് വടകര അഴിയൂരില്‍ സ്വകാര്യബസ് ജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം. വടകര തലശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിടാര ബസിലെ കണ്ടക്ടര്‍ രസ്നേഷ്, ഡ്രൈവര്‍ റിജില്‍ എന്നിവരെയാണ് അഞ്ചംഗസംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. ഇരുവരെയും മാഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് വടകര തലശേരി റൂട്ടിലെ സ്വകാര്യബസുകള്‍ പണിമുടക്കിലാണ്. രാവിലെ തലശേരിയിലേക്ക് പോകുമ്പോള്‍ അഴിയൂരില്‍ വച്ച് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി ഒാട്ടോറിക്ഷ ഡ്രൈവറുമായി തര്‍ക്കം ഉണ്ടായി.ഇതിന്റ തുടര്‍ച്ചയാണ് തിരികെ വരുമ്പോഴുണ്ടായ ആക്രമണമെന്ന് മര്‍ദനമേറ്റവര്‍ പറഞ്ഞു. ചോമ്പാല്‍ പൊലീസ് കേസെടുത്തു.
