
ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ യു.പി. പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് ആണ് ഉപാഝികളോടെ ജാമ്യം അനുവദിച്ചത്. ആറാഴ്ച ഡല്‍ഹിയില്‍ തുടരണം. പാസ്പോര്‍ട്ട് സമര്‍പ്പിക്കണം. വിവാദത്തില്‍ ഉള്‍പ്പെട്ട ആരുമായും ബന്ധപ്പെടരുത് തുടങ്ങിയവയാണ് ഉപാധികള്‍. ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ദിഖ് കാപ്പനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ടുവെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു.
