
കായംകുളം താലൂക്കാശുപത്രിയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ആശുപത്രിയിലെ ഉപകരണങ്ങള്‍ തല്ലി തകര്‍ത്ത സംഘം ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നഗരത്തില്‍ ഇരു വിഭാഗം യുവാക്കളുടെ സംഘം ഏറ്റമുട്ടിയിരുന്നു. ഇതില്‍ പരിക്കേറ്റയാളെ അന്വേഷിച്ചെത്തിയ എതിർ സംഘമാണ് ഒപി ബ്ലോക്കിലുള്‍പ്പടെ അതിക്രമം കാട്ടിയത്. രോഗികളും പ്രായാധിക്യമുള്ളവരും കൂട്ടിരിപ്പുകാരുമൊക്കെ ധാരളമായുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. അതേസമയം കുറ്റവാളികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
