
ലേലം വിളിയിൽ റെക്കോർഡിന് സാക്ഷ്യം വഹിച്ച് ഹൈദരാബാദ്. ഗണേശ ലഡ്ഡു വിറ്റ് പോയത് 24.60 ലക്ഷം രൂപയ്ക്ക്. ( laddu auctioned for 24 lakh )
പത്ത് ദിവസത്തെ ഗണേശ ഉത്സവത്തിന് വിരാമമിട്ടുകൊണ്ട് ചൊവ്വാഴ്ച നടന്ന ലേലത്തിലാണ് 21 കിലോഗ്രാം ഭാരം വരുന്ന ഭീമൻ ലഡ്ഡു 24 ലക്ഷം രൂപയ്ക്ക് വിറ്റ് പോയത്. 9 പേരാണ് ലേലത്തിൽ പങ്കെടുത്തത് 20 ലക്ഷം രൂപയാണ് ബലാപൂർ ഉത്സവ സമിതി പ്രതീക്ഷിച്ചിരുന്നത്. വെങ്കടി ലക്ഷ്മി റെഡ്ഡിയാണ് ലേലം പിടിച്ചത്.
