
വാരാണസി ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുമത ആരാധനയ്ക്ക് അനുമതി തേടി നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ജില്ലാ കോടതി. പൂജ നടത്താന്‍ അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജി 1991ലെ ആരാധാനലയ നിയമപ്രകാരം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് സമിതിയുടെ നല്‍കിയ ഹര്‍ജി കോടതി തള്ളി. ആരാധാനാലയ നിയമം ഗ്യാന്‍വാപി പള്ളിയുടെ കാര്യത്തില്‍ ബാധകമല്ലെന്ന് പറഞ്ഞാണ് ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ഇതോടെ മസ്ജിദിനെ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലുള്‍പ്പെടേ കോടതിയില്‍ വാദം തുടരും. ഈമാസം 22 മുതല്‍ ഈ വിഷയങ്ങളില്‍ വാരാണസി ജില്ലാ കോടതിയില്‍ വാദം നടക്കും.
