
കോട്ടയം ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. നായയുടെ മൃതദേഹത്തിന് താഴെ റീത്തും പൂക്കളും വച്ചു. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. നായയെ പിന്നീട് കുഴിച്ചിട്ടുകയും ചെയ്തു. സ്ഥിരമായി നായ ആളുകളെ ശല്യം ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോട്ടയം മുളക്കുളം പഞ്ചായത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ട് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
