
തൃശൂരിൽ രണ്ടിടത്ത് തെരുവുനായ ആക്രമണങ്ങൾ. പെരുമ്പിലാവില്‍ മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന വീട്ടമ്മയെ തെരുവുനായ ആക്രമിച്ചു. പൂത്തംകുളം കുണ്ടുപറമ്പില്‍ മണികണ്ഠന്റെ ഭാര്യ നീനയ്ക്ക് കയ്യില്‍ കടിയേറ്റു. ചിറ്റാട്ടുകര നടുപന്തിയില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിനുനേരെയും ആക്രമണം. കടവല്ലൂര്‍ സ്വദേശി ആഷിക്കിനാണ് നായയുടെ കടിയേറ്റത്
