
ഇന്ത്യയിലേക്ക് ബോട്ടില്‍ കടത്താന്‍ ശ്രമിച്ച 40 കിലോ ലഹരിമരുന്ന് കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി പിന്നിട്ട് ആറ് കിലോമീറ്റര്‍ ഉള്ളില്‍ക്കടന്ന ബോട്ടാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ കസ്റ്റഡിയിലെടുത്തത്. ബോട്ടിലുണ്ടായിരുന്ന ആറ് പാക് പൗരന്മാരെ അറസ്റ്റ് ചെയ്തു. ബോട്ടിലുണ്ടായിരുന്ന ലഹരിമരുന്നിന് രാജ്യാന്തര വിപണിയില്‍ 200 കോടി രൂപ വിലമതിക്കും. ബോട്ടും പിടിയിലായ പാക്കിസ്ഥാന്‍കാരെയും തുടരന്വേഷണത്തിനായി ഗുജറാത്തിലെ ജക്കാവുവില്‍ എത്തിച്ചു.
