
അട്ടപ്പാടി മധുവധക്കേസിൽ കൂറുമാറിയ സാക്ഷി ഇന്ന് ഹാജരാകണമെന്ന് കോടതി. 29–ാം സാക്ഷി സുനില്‍കുമാറിനോടാണ് ഹാജരാകാന്‍ നിര്‍ദേശിച്ചത്. കോടതി നിര്‍ദേശപ്രകാരം സുനില്‍കുമാറിന്റെ കാഴ്ചശക്തി പരിശോധിച്ചിരുന്നു. കാഴ്ചശക്തിക്ക് കുറവില്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. അതേസമയം സുനില്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സൈലന്‍റ് വാലി ഡിവിഷന് കീഴിലെ താല്‍ക്കാലിക വാച്ചറായിരുന്നു സുനില്‍ കുമാര്‍. അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷിക്കെതിരെ നാടകീയ നടപടികളാണ് ഇന്നലെ അരങ്ങേറിയത്. താനും മധുവും ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ കാണാനാകുന്നില്ലെന്ന് കോടതിയില്‍ പറഞ്ഞ സാക്ഷി സുനില്‍കുമാറിന്‍റെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
കൂറുമാറുന്ന സാക്ഷികളുടെ എണ്ണം ഓരോ ദിവസവും ഉയരുന്ന സാഹചര്യത്തിലായിരുന്നു മണ്ണാര്‍ക്കാട് കോടതിയുടെ നിര്‍ണായക നീക്കം. കോടതിയിൽ കാണിച്ച ദൃശ്യങ്ങളില്‍ മധുവിനൊപ്പം ആള്‍ക്കൂട്ടത്തില്‍ സുനില്‍കുമാറും നില്‍ക്കുന്നത് വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങള്‍ തനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു സുനിൽകുമാറിന്റെ വാദം. സുനിൽകുമാർ ഒഴികെയുള്ള എല്ലാവർക്കും കാണാൻ കഴിയുന്നുണ്ടല്ലോ എന്ന് പരാമർശിച്ചാണ് കോടതി കാഴ്ചശക്തി പരിശോധിക്കാൻ നിർദേശിച്ചത്.
