
കരിപ്പൂരില്‍ വന്‍സ്വര്‍ണവേട്ട. കസ്റ്റംസ് 4.9 കിലോ സ്വർണം പിടികൂടി. ഇൻഡിഗോ എയർലൈൻസ് ജീവനക്കാരുടെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ്. ദുബായില്‍ നിന്നെത്തിയ വയനാട് സ്വദേശി അഷ്കര്‍ അലിയുടെ ബാഗില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സീനിയർ എക്സി. സാജിദ് റഹ്മാനും കസ്റ്റമർ സർവീസ് ഏജന്റ് സാമിലുമെതിരെയാണ് അന്വേഷണം
ബെൽറ്റിലും സോക്സിലും കെട്ടി തുണിയിൽ പൊതിഞ്ഞാണ് സ്വര്‍ണം ഒളിപ്പിച്ചത്. റൺവേയിൽ എത്തി സാജിദ് റഹ്മാൻ ബാഗ് വാങ്ങുകയായിരുന്നു. സാജിദും സാമിലും മുന്‍പും സ്വര്‍ണം കടത്തിയതിന്റെ തെളിവ് കസ്റ്റംസിന് ലഭിച്ചു. ഇൻഡിഗോ സീനിയർ എക്സിക്യൂട്ടീവ് സാജിദ് റഹ്മാൻ , കസ്റ്റമർ സർവീസ് ഏജന്റ് സാമിൽ എന്നിവരുടെ പങ്കാണ് സ്ഥിരീകരിച്ചത്.
ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിനടുത്ത് റൺേവേയിൽ എത്തി സാജിദ് റഹ്മാൻ ബാഗ് വാങ്ങിയതാണ് സംശയമുണ്ടാക്കിയത്
ഇൻഡിഗോയിലെ ഇതേ ജീവനക്കാർ മുൻപ് പുറപ്പെടൽ ഗേറ്റ് വഴി സ്വർണം പുറത്ത് എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചു
