
കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്നു രണ്ടു രോഗികള്‍ മരിച്ചു. ബെല്ലാരിയിലെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫി മെഡിക്കല്‍ സയന്‍സിലിലെ ഐസിയുവിലേക്കുള്ള വൈദ്യുതി നിലച്ചതാണു ദുരന്തത്തിനിടയാക്കിയത്. ആശുപത്രിയില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന വൃക്കരോഗി മൗലാന ഹുസൈന്‍, പാമ്പുകടിയേറ്റു ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ചേട്ടമ്മ എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 9.30ന് ജനറേറ്റര്‍ തകരാറിനെ തുടര്‍ന്നു വൈദ്യുതി വിതരണം നിലച്ചിരുന്നു. ഈസമയത്താണ് ഇരുവരും മരിച്ചത്. അതേ സമയം വൈദ്യുതി നിലച്ചതും മരണവും തമ്മില്‍ ബന്ധമില്ലെന്നും രണ്ടുരോഗികളും അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വഭാവിക മരണമാണം മാത്രമാണെന്നും വിംസ് ഡയറക്ടര്‍ വിശദീകരിച്ചു.
