
ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരമിക്കലിനെ കുറിച്ച് പങ്കുവച്ചത്. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലേവര്‍കപ്പാകും അവസാനമല്‍സരം.20 ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ സ്വിസ് ഇതിഹാസം വിരമിക്കുന്നത് 41ാം വയസിലാണ്. മൂന്നുവര്‍ഷമായി പരുക്ക് അലട്ടുന്നുവെന്ന് ഫെഡറര്‍. തിരിച്ചുവരവിന് ആത്മാര്‍ഥമായി ശ്രമിച്ചെന്നും ഫെഡറര്‍.
