ഇങ്ങനെയല്ല ഞങ്ങളുടെ തല്ലുമാലയിലെ പാട്ട്; തെലുങ്കിലെ ‘ഓളെ മെലഡി’ ഗാനത്തിന് നേരെ രൂക്ഷ വിമർശനം,

ഇങ്ങനെയല്ല ഞങ്ങളുടെ തല്ലുമാലയിലെ പാട്ട്; തെലുങ്കിലെ ‘ഓളെ മെലഡി’ ഗാനത്തിന് നേരെ രൂക്ഷ വിമർശനം,
സെപ്റ്റംബർ 12 ആണ് തല്ലുമാല റിലീസ് ചെയ്തത്

തിയറ്ററുകളിൽ പ്രേക്ഷകർ ആഘോഷമാക്കി ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 12 ആണ് റിലീസ് ചെയ്തത്. ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു. തല്ലുമാലയിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടി.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് തല്ലുമാലയിലെ ‘ഓളെ മെലഡി’ എന്ന ഗാനത്തിന്റെ തെലുങ്ക് വെർഷനാണ്. നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത ചിത്രത്തിലെ ഗാനത്തിന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. യഥാർഥ ഗാനത്തെ കൊന്നുവെന്നും മനോഹരമായ ഗാനം മോശമാക്കിയെന്നും ആരാധകർ പറയുന്നു. പാട്ടിലെ വരികളെല്ലാം മാറ്റിയിട്ടുണ്ടെങ്കിലും ‘ഓളെ മെലഡി’ എന്ന ഭാഗം അതുപോലെ ചേർത്തിട്ടുണ്ട്. മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്നു ഗാനം

തല്ലുമാല നെറ്റ്ഫ്ലിക്സിൽ എത്തിയത് മുതൽ വിമർശനങ്ങൾ ഉയരുകയാണ്. ചിത്രത്തിന്റെ സബ് ടൈറ്റിലില്‍ മാറ്റം വരുത്തിയെന്ന് ആരോപിച്ച് അണിയറ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. ‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സാണ്’ തല്ലുമാലയുടെ സബ്‌ടൈറ്റില്‍ ചെയ്തത്. സബ്ടൈറ്റിൽ ആർട്ടിസ്റ്റ്, രചയിതാവ്, സംവിധാ‍യകൻ എന്നിവരുടെ അനുവാദമില്ലാതെയാണ് എഡിറ്റ് ചെയ്തതെന്നും ഇത് അന്യായവും അനീതിയുമാണെന്ന് ഫിൽ ഇൻ ദ ബ്ലാങ്കാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടോവിനോ ചിത്രത്തിൽ അവതരിപ്പിച്ചത്. വ്ലോഗർ ബീപാത്തുവായിട്ടാണ് കല്യാണി എത്തിയത്. ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ്, ലുക്മാൻ, ഓസ്റ്റിൻ, ആദ്രി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലൻ എന്നിരാണ് മറ്റ് താരങ്ങൾ.

ഇങ്ങനെയല്ല ഞങ്ങളുടെ തല്ലുമാലയിലെ പാട്ട്; തെലുങ്കിലെ ‘ഓളെ മെലഡി’ ഗാനത്തിന് നേരെ രൂക്ഷ വിമർശനം,

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes