
തൃശൂര്‍ പുന്നയൂര്‍ക്കുളം അകലാടില്‍ ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് പുറത്തേക്കുവീണ് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. ഭാരമേറിയ ഷീറ്റുകള്‍ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെയെന്നാണ് നിഗമനം. അപകടമുണ്ടായ ഉടന്‍ ലോറി ഡ്രൈവര്‍ കടന്നുകളഞ്ഞു.

