
സഞ്ജു ഇന്ത്യ എ ടീം ക്യാപ്റ്റന്‍. ന്യൂസീലന്‍ഡ് എ ടീമുമായുളള ഏകദിനപരമ്പരയിലാണ് ഇന്ത്യന്‍ എ ടീമിനെ നയിക്കുക. ഋതുരാജ് ഗെയ്ക്‌വാദ്, പൃഥ്വി ഷോ, കുല്‍ദീപ് യാദവ്, ഷാല്‍ദുല്‍ താക്കൂര്‍, നവ്ദീപ് സൈനി എന്നിവരും ടീമിലുണ്ട്. കെ.എസ്.ഭരതാണ് വിക്കറ്റ് കീപ്പര്‍. മൂന്ന് മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യമല്‍സരം അടുത്ത വ്യാഴാഴ്ച നടക്കും. ചെന്നൈ എം.എ.ചിദരംബം സ്റ്റേഡിയമാണ് വേദി. നേരത്തെ സഞ്ജുവിനെ ട്വന്റി–20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ് ഇന്ത്യ എ ടീം ക്യാപ്റ്റനായി സഞ്ജു അവസരം നല്‍കുന്നത്.
