
ചീറ്റകള്‍ വീണ്ടും ഇന്ത്യന്‍ മണ്ണിലെത്തി. നമീബിയയിൽ നിന്നെത്തിച്ച എട്ടുചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്രമോദി കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടു. ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്‍റീന്‍ അറകളിലാകും ഇവയുടെ വാസം. ഇന്ത്യയില്‍ ചീറ്റകളുടെ വംശനാശം പരിഹരിക്കുന്നതിനായാണ് നമീബിയയിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിമാനത്തിൽ ചീറ്റകളെ എത്തിച്ചത്. ഏഴര പതിറ്റാണ്ടിന് ശേഷമാണ് ചീറ്റകള്‍ ഇന്ത്യയിലെത്തുന്നത്.
