
പേരാമ്പ്ര: യുവാവിനെ തട്ടിക്കൊണ്ടു പോകാനെത്തിയ രണ്ടു പേരെയും കാറും പൊലീസ് പിടികൂടി. കൊടിയത്തൂര്‍ ഇല്ലങ്കല്‍ അലി ഉബൈറാന്‍(25), തിരുവങ്ങൂര്‍ സ്വദേശി ഷുഹൈബ്(40) എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ തെക്കേടത്ത് കടവില്‍ വച്ച് പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച വാഗണര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ അന്‍സലിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന ബാപ്പ തെക്കേടത്ത് കടവ് കൊടുമയില്‍ മൂസയുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പേരാമ്പ്ര പൊലീസാണ് ഇരുവരേയും പിടികൂടിയത്.
അന്‍സലിന്റെ ജ്യേഷ്ഠസഹോദരന്‍ ഗള്‍ഫിലുള്ള മുഹമ്മദലിയുമായി ബന്ധപ്പെട്ട സ്വര്‍ണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിലേക്കെത്തിയതെ ന്നാണ് പൊലീസ് നല്‍കുന്ന സൂചന. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.

