അരീക്കോട് ചാലിയാറിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

അരീക്കോട് (മലപ്പുറം): പത്തനാപുരത്ത് ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടയിൽ  വിദ്യാർത്ഥി മുങ്ങിമരിച്ചു. പത്തനാപുരം സ്വദേശി കൊന്നാലത്ത് റഷീദിന്റെ മകൻ അനീസ് ഫവാസ് (12) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ സുഹൃത്തുക്കളുമായി ചാലിയാറിൽ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പിന്നാലെ അരീക്കോട് പോലീസ്‌, മുക്കം അഗ്നിരക്ഷാ നിലയം, എടവണ്ണ ഇആർഎഫ് എന്നിവരും എത്തിച്ചേർന്നു തെരച്ചിലിൽ പങ്കെടുത്തു.

ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ കാണാതായ കടവിൽ നിന്ന് കുറച്ചുദൂരം മാറി അഗ്നിരക്ഷാസേന മുങ്ങൽ വിദഗ്ധർ തുടർച്ചയായി നടത്തിയ തിരച്ചിലിലാണ് 3 മണിക്കൂറിന് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അരീക്കോട് ചാലിയാറിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
അരീക്കോട് ചാലിയാറിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes