അറം പറ്റുമെന്ന് പേടി, മമ്മൂട്ടി മോഹൻലാൽ ചിത്രത്തിന്റെ പേരുമാറ്റി, പക്ഷേ പടം ഇറങ്ങിയപ്പോൾ സംഭവിച്ചത് ഇങ്ങനെ

ഇന്ത്യൻ സിനിമാലോകെ മുഴുവൻ മാതൃകയാക്കുന്ന തരത്തിലുള്ള ഒരു സുഹൃദ് ബന്ധമാണ് മലയാളത്തിന്റെ താരരാജാക്കൻമാരായ കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും തമ്മിലുള്ളത്. സഹോദര തുല്യമായ ഇവരുടെ ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്ന ഒരു പാട് ഉദാഹരണങ്ങളും ഉണ്ട്.

ഇരുവരും ഒന്നിച്ച് അഭിനിച്ചിരിക്കുന്ന സിനിമകളും ഏറെയാണ്. ഏതാണ്ട് 60ൽ അധികം സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മറ്റു ഒരു ഭാഷയിലേയും സൂപ്പർതാരങ്ങൾക്ക് അവകാശപ്പെടാൻ ആവാത്ത നേട്ടമാണ് ഇത്. ഇപ്പോഴിതാ ഇവർ ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയുടെ പിന്നാമ്പുറ കഥയാണ് വൈറലായി മാറുന്നത്.

മലയാളത്തിന്റെ ക്ലാസിക് ഡയറക്ടർ പത്മരാജൻ 1986ൽ ഒരു ത്രില്ലർ ചിത്രം പ്ലാൻ ചെയ്യുന്ന സമയം. പല കഥകളും ആലോചിച്ചിട്ടും ശരിയാകുന്നില്ല. അങ്ങനെയാണ് സുധാകർ മംഗളോദയം എന്ന ചെറുപ്പക്കാരന്റെ ഒരു കഥയെക്കുറിച്ച് കേട്ടത്.

യഥാർത്ഥത്തിൽ അതൊരു റേഡിയോ നാടകമായിരുന്നു. പേര് ശിശിരത്തിൽ ഒരു പ്രഭാതം. ഒരു കൊ ല പാ ത ക വും അതിൽ ഇഴചേർന്നുകിടക്കുന്ന മനുഷ്യബന്ധങ്ങളുടെ തീക്ഷ്ണതയും ആയിരുന്നു പ്രമേയം. കഥ പത്മരാജന് വളരെ ഇഷ്ടമായി. ആ കഥ തന്നെ സിനിമയാക്കാൻ അദ്ദേഹം തീരുമാനിച്ചു. പത്മരാജൻ തിരക്കഥയെഴുതി പൂർത്തിയാക്കിയ ശേഷം സിനിമയ്ക്ക് പേരിട്ടു അറം.

എന്നാൽ പേരുമാറ്റണമെന്ന് പലരും പറഞ്ഞു. അറം പറ്റുക എന്ന പ്രയോഗത്തിലെ അന്ധവിശ്വാസമാണ് പേരിനോടുള്ള എതിർപ്പിന് കാരണമായത്. ഒടുവിൽ കരിയിലക്കാറ്റുപോലെ എന്ന കാവ്യാത്മകമായ പേര് പത്മരാജൻ തന്റെ സിനിമയ്ക്ക് നൽകി. 1986ൽ തന്നെ കരിയിലക്കാറ്റുപോലെ റിലീസ് ചെയ്തു.

മമ്മൂട്ടിയും മോഹൻലാലും റഹ്‌മാനും ആയിരുന്നു പ്രധാന താരങ്ങൾ. കാർത്തികയും സുപ്രിയയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹരികൃഷ്ണൻ എന്ന പ്രശസ്തനായ ചലച്ചിത്ര സംവിധായകൻ ആയാണ് മമ്മൂട്ടി കരിയിലക്കാറ്റുപോലെ എന്ന സിനിമയിൽ അഭിനയിച്ചത്.

ഹരികൃഷ്ണൻ ഒരു പ്രത്യേക സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ഈ കൊലപാതകക്കേസ് അന്വേഷിക്കാൻ എത്തുന്നത് അച്യുതൻകുട്ടി എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. മോഹൻലാലാണ് അച്യുതൻകുട്ടിയെ അവതരിപ്പിച്ചത്. അക്കാലത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു കുറ്റാന്വേഷണ സിനിമയായിരുന്നു കരിയിലക്കാറ്റുപോലെ.

മമ്മൂട്ടിയുടെയും സുപ്രിയയുടെയും കഥാപാത്രങ്ങളായിരുന്നു കരിയിലക്കാറ്റുപോലെയിൽ ഏറ്റവും സങ്കീർണം. അവർ ആ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി. അവസാന രംഗത്തിൽ റഹ്‌മാൻ സ്‌കോർ ചെയ്തു. അമ്മയുടെയും ഹരികൃഷ്ണന്റെയും സംഘർഷ ജീവിതത്തിൽ ശ്വാസം കിട്ടാതെ പിടയുന്ന ശിൽപ്പ എന്ന പെൺകുട്ടിയായി കാർത്തിക മാറി.

തൻറെ ജീവിതത്തെ തന്നെ ഉലച്ചുകളയുന്ന ഒരു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ആത്മസംഘർഷങ്ങളും കേസ് അന്വേഷണ ശൈലിയുമൊക്കെ മോഹൻലാൽ ഗംഭീരമാക്കിയപ്പോൾ കരിയിലക്കാറ്റുപോലെ പത്മരാജന്റെ ഇതര സൃഷ്ടികളിൽ നിന്ന് വേറിട്ടുനിന്നു. മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും കരിയർ ബെസ്റ്റായ സിനിമ സാമ്പത്തികമായും മികച്ച് നേട്ടമാണ് ഉണ്ടാക്കിയത്.

അറം പറ്റുമെന്ന് പേടി, മമ്മൂട്ടി മോഹൻലാൽ ചിത്രത്തിന്റെ പേരുമാറ്റി, പക്ഷേ പടം ഇറങ്ങിയപ്പോൾ സംഭവിച്ചത് ഇങ്ങനെ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes