
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി തിരക്കിട്ട നീക്കങ്ങളുമായി ഔദ്യോഗിക പക്ഷം. നിർണായക ചർച്ചക്കായി രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് പോകുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരാനാണ് രാഹുലിന്‍റെ തീരുമാനം. അതേസമയം, അശോക് ഗെലോട്ട് നാളെ ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും ചര്‍ച്ചയ്ക്കുശേഷം ഗെലോട്ട് കേരളത്തിലെത്തും.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ സാധ്യത തള്ളാതെ കെ സി വേണുഗോപാൽ. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് രാഹുലെന്ന് സോണിയ ഗാന്ധിയുമായുള്ള അടിന്തര ചർച്ചക്ക് ശേഷം കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ മത്സരിക്കുകയാണെങ്കിൽ ശശി തരൂർ പിൻമാറി മനീഷ് തിവാരി സ്ഥാനാർഥിയാകും.
കോൺഗ്രസ് അധ്യക്ഷനാകണമെന്ന സമ്മർദ്ദം രാഹുൽ ഗാന്ധിക്ക് മേൽ ശക്തമാകുന്നതിനിടെയാണ് അധ്യക്ഷ സോണിയ ഗാന്ധി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അടിയന്തര കൂടിക്കാഴ്ചക്കായി വിളിപ്പിച്ചത്. ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം രാഹുലിന്റെ സ്ഥാനാർത്ഥിത്വ സാധ്യത തള്ളാതെയായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. രാഹുൽ ഗാന്ധിക്ക് മികച്ച പിന്തുണയായ് ലഭിക്കുന്നത്. രാഹുൽ അധ്യക്ഷനാകണമെന്നാവശ്യപ്പെട്ടുള്ള പ്രമേയങ്ങൾ പാസാക്കരുതെന്ന് പി സി സികളോട് പറയാനാകില്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര പാർട്ടിക്ക് ഉണർവും ശക്തിയും പകർന്ന സാഹചര്യത്തിൽ രാഹുൽ അധ്യക്ഷ പദത്തിലേക്ക് വരണമെന്നാവശ്യപ്പെട്ട് പത്തോളം പിസിസികൾ പ്രമേയം പാസാക്കിക്കഴിഞ്ഞു. സോണിയ ഗാന്ധി മത്സരിക്കാൻ ആവശ്യപ്പെട്ടെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് സംസ്ഥാനം വിട്ട് വരാൻ താൽപര്യമില്ലാത്തതിനാൽ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ്. പാർട്ടിയെ ശക്തിപെടുത്താൻ മത്സരം അനിവാര്യമാണെന്ന നിലപാടാണെങ്കിലും
രാഹുലിനെതിരെ നാമനിർദേശ പത്രിക സമർപ്പിക്കാൻ ശശി തരൂർ എം പി ക്ക് താൽപര്യമില്ല. അങ്ങനെയെങ്കിൽ മനീഷ് തിവാരിയാകും മത്സരത്തിനിറങ്ങുക.
