
ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രക്കാരനെ വിഷം കുത്തിവച്ച് െകാലപ്പെടുത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ട വല്ലഭി ഗ്രാമത്തിൽ വച്ചാണ് സംഭവം. ബൈക്കിൽ വന്ന കർഷകനായ 52കാരൻ ജമാൽ സാഹിബിനെയാണ് ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവാവ് വിഷം കുത്തി വച്ച് െകാന്നത്.
തൊപ്പി വച്ച ഒരു യുവാവ് വഴിയിൽ വച്ച് ബൈക്കിന് കൈ കാണിക്കുകയും ലിഫ്റ്റ് അഭ്യർഥിക്കുകയും ചെയ്തു. ജമാൽ യുവാവിനെ ബൈക്കിൽ കയറ്റി യാത്ര തുടരുകയും ചെയ്തു. കുറച്ച് യാത്ര ചെയ്ത ശേഷമാണ് ഇയാൾ ജമാലിന്റെ തോളിൽ വിഷം കുത്തി വച്ചത്. വേദന െകാണ്ട് ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാൽ താഴെ വീഴുകയും ചെയ്തു. ഈ സമയം ലിഫ്റ്റ് ചോദിച്ച യുവാവ് ഓടി രക്ഷപെടുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നും സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളെ െകാല്ലാൻ ഉപയോഗിക്കുന്ന വിഷമാണ് കുത്തിവച്ചതെന്നും റിപ്പോർട്ടുകളുണ്ട്. കൊലപാതകത്തിൽ വിശദമായ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
