
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടിയാണ് സ്വാസിക. തമിഴ് സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരത്തെ മലയാളികൾക്ക് സുപരിചിതയാക്കിയത് സീത എന്ന സീരിയൽ ആയിരുന്നു. ഒരേ സമയം തന്നെ സീരിയലുകളിലും സിനിമകളിലും വേഷമിടുന്ന താരം മോഹൻലാൽ അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.
സ്വാസിക അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രം.
സ്വാസികയും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ പോസ്റ്ററും ടീസറും ഒക്കെ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
റോഷൻ മാത്യുവും സ്വാസികയും ബേഡിൽ കിടക്കുന്ന തരത്തിലായിരുന്നു പോസ്റ്റർ. സ്വാസികയും തമ്മിലുള്ള ഇന്റിമേറ്റ് സീനാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരുന്നത്. എന്നാൽ പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ പോസ്റ്ററിന് താഴെ വലിയ വിമർശനമായിരുന്നു ഉയർന്നത്.
സ്വാസികയ്ക്ക് എതിരെയായിരുന്നു വിമർശനങ്ങൾ ഏറെയും. താൻ പങ്കുവച്ച പോസ്റ്റിന് താഴെ വന്ന ചില കമന്റുകൾ സ്വാസിക അന്ന് മറുപടി നൽകുകയും അത് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ആേണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത്? താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്ന ശ്രദ്ധയിൽപ്പെട്ട നടി കമന്റിന് നൽകിയ മറുപടി ആയിരുന്നു കൂടുതൽ ശ്രദ്ധേയമാകുന്നത്.
അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ എന്നായിരുന്നു താരം ചോദിച്ചത്. സ്വാസികയുടെ മറുപടി ഇങ്ങനെ: അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്.
അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം.
പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ് തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു സ്വാസിക തുറന്നടിച്ചത്. അന്ന് ഈ മറുപടി ഏറെ വൈറലായി മാറിയിരുന്നു.
