
നിലമ്പൂര്‍ നഞ്ചന്‍കോഡ് റയില്‍വേ ലൈനിന് കര്‍ണാടക സര്‍ക്കാര്‍ അനുകൂലമല്ലെന്ന കേരള സര്‍ക്കാരിന്‍റെ പ്രചാരണം കളവാണന്ന് കോണ്‍ഗ്രസ് നേതൃത്വം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് മുന്നോട്ടുവച്ച ഭൂഗര്‍ഭപാത എന്ന നിര്‍ദേശത്തെ കര്‍ണാടക അനുകൂലിച്ചതിന്‍റെ തെളിവും പുറത്തുവിട്ടു.
നിലമ്പൂര്‍… നഞ്ചന്‍കോഡ് പാതയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുകൂലമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുകയാണന്ന സൂചന സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ വനഭൂമിയെ ഒഴിവാക്കാനായി ഭൂഗര്‍ഭപാത നിര്‍മിക്കാമെന്ന ഡിഎംആര്‍സി മുന്നോട്ടു വച്ച നിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ മുന്‍പു തന്നെ അംഗീകരിച്ചിട്ടുണ്ട്.
എന്നാല്‍ തലശേരി…. മൈസുരു പാത നടപ്പാക്കണമെന്ന അമിത താല്‍പര്യം മൂലം നിലമ്പൂര്‍ നഞ്ചന്‍കോഡിനെ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം അവഗണിച്ചെന്നാണ് ആക്ഷേപം. പാതയുടെ സര്‍വേയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച രണ്ടു കോടി രൂപ ഡിഎംആര്‍സിക്ക് കൈമാറാതിരുന്നതും ഈ താല്‍പര്യം കൊണ്ടാണന്നും കോണ്‍ഗ്രസ് ആരോപിച്ചു.
