
കൂട്ടുകാരുമായി തർക്കിച്ചതിന് വഴക്കുപറഞ്ഞ അധ്യാപകനെ പത്താം ക്ലാസ് വിദ്യാർഥി വെടിവെച്ച് വീഴ്ത്തി. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. അധ്യാപകൻ വഴക്കുപറഞ്ഞത് കുട്ടിക്ക് ഇഷ്ടമായില്ല. ഇതോടെയാണ് പ്രതികാരമായി തോക്കെടുത്ത് വെടിവെച്ചത്.
അധ്യാപകനായ രാംസ്വരൂപിന് നേരെ മൂന്നു തവണയാണ് നാടൻ തോക്കിൽ നിന്നും വിദ്യാർഥി വെടിവെച്ചത്. പിന്നാലെ തോക്കുമായി കുട്ടി ഓടിപോയി. ഗുരുതരമായി പരുക്കേറ്റ അധ്യാപകൻ ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്. അപകടനില തരണം ചെയ്തെന്നും മികച്ച ചികിൽസയ്ക്ക് ഉടൻ തന്നെ ലഖ്നൗവിലേക്ക് മാറ്റുമെന്നും റിപ്പോർട്ടിൽ പറയുന്നു.
