ആമിർ ഖാന്റെ മകളെ പ്രപ്പോസ് ചെയ്ത് കാമുകൻ; യെസ് പറഞ്ഞ് ഇറ..

“അതെ, ഞാൻ യെസ് പറഞ്ഞു”. കാമുകനായ നൂപുർ ശിഖർ തന്നെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവെച്ച് ഇറ ഖാൻ കുറിച്ചു. ഇറ്റലിയിൽ നടന്ന ഫിറ്റ്നസ് മത്സരത്തിനിടെയാണ് നൂപുർ ഇറയെ പ്രൊപ്പോസ് ചെയ്തത്. അപ്പോൾത്തന്നെ ഇറ സമ്മതമറിയിക്കുകയും പ്രൊപ്പോസൽ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. നൂപൂറും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ടു ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. “അതെ, അവൾ യെസ് പറഞ്ഞു” എന്നും “ഞങ്ങൾ വിവാഹനിശ്ചയം നടത്തിയ സ്ഥലത്ത് അയൺമാന് ഒരു പ്രത്യേക ഇടമുണ്ടായിരുന്നു” എന്നുമാണ് നൂപുർ അടിക്കുറിപ്പായി ചേർത്തത്. ഇറ ഖാന്റെ ദീർഘകാല സുഹൃത്താണ് നൂപുർ ശിഖർ.

View this post on Instagram
A post shared by Ira Khan (@khan.ira)

ഇറയും നൂപുറും പ്രണയത്തിലാണെന്നു വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. പൊതു ചടങ്ങുകളിലും പാർട്ടികളിലും അവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും ഇൻസ്റ്റഗ്രാം പോസ്റ്റുകൾ വഴി പരസ്പരം സ്നേഹം പ്രകടിപ്പിക്കുമായിരുന്നെങ്കിലും തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന സൂചന ആദ്യമായാണ്.ഫിറ്റന്സ് പരിശീലകനാണ് നൂപുർ. വിഷാദരോഗം ബാധിച്ച സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെയെത്താൻ സഹായിച്ചത് നൂപുറുമായുള്ള സൗഹൃദമായിരുന്നു. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ.
ആമിർ ഖാന്റെ മകളെ പ്രപ്പോസ് ചെയ്ത് കാമുകൻ; യെസ് പറഞ്ഞ് ഇറ..

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes