
ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ യു.എസ്. ഡോളറിനെതിരെ വിനിമയമൂല്യം 43 പൈസ കൂടി ഇടിഞ്ഞ് 81 രൂപ 52 പൈസയിലേക്കെത്തി. ഒാഹരിവിപണിയിലും ഇടിവുണ്ടായി. വ്യാപാരം ആരംഭിക്കുന്ന വേളയില്‍ സെന്‍സെക്സ് 816.72 പോയിന്‍റും നിഫ്റ്റി 254.4 പോയിന്‍റും ഇടിഞ്ഞു.
രൂപയുടെ ചരിത്രത്തില്‍ ഡോളറിനെതിരായ ഏറ്റവും താഴ്ന്ന വിനിമയ നിരക്കിലാണ് എത്തിയിരിക്കുന്നത്. രാജ്യാന്തര–ആഭ്യന്തര ഒാഹരി വിപണികളിലെ തകര്‍ച്ചയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. വെള്ളിയാഴ്ച്ചയിലെ ക്ലോസിങ് 80.99 നിലവാരത്തിലായിരുന്നു. ഒന്‍പത് വ്യാപര ദിനങ്ങളില്‍ എട്ടിലും ഘട്ടംഘട്ടമായി തകര്‍ച്ചനേരിട്ടു. നഷ്ടം 2.28 ശതമാനമാണ്.
റഷ്യ–യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്നായ സമ്മര്‍ദസാഹചര്യമാണ് തകര്‍ച്ചയ്ക്ക് പ്രധാന കാരണം. രൂപയുടെ കരുത്ത് കുറയുന്നത് സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കും. ഇറക്കുമതി ചെലവ് വര്‍ധിക്കും. കരുതൽ ശേഖരത്തെ ശോഷിപ്പിക്കും. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ ഉയര്‍ത്തിയേക്കും. അങ്ങിനെയങ്കില്‍ രൂപയുടെ മൂല്യം ഇനിയും താഴേയ്ക്ക് പോകാനിടയുണ്ട്. 82 മുതല്‍ 83.5വരെ എത്തിയേക്കാം. വെള്ളിയാഴ്ച്ച പ്രഖ്യാപിക്കുന്ന ധനനയത്തില്‍ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചേക്കും. റീപ്പോ നിരക്ക് ഉയര്‍ത്തിയേക്കും. 50 ബേസിസ് പോയിന്‍റ്ുവരെ വര്‍ധിപ്പിച്ചേക്കാം.
