crimekerala

മലയാളി മാധ്യമപ്രവർത്തക സൗമ്യ കൊല്ലപ്പെട്ട കേസ്: നാലു പ്രതികള്‍ക്ക് ജീവപര്യന്തം

ഡൽഹിയിൽ മലയാളിയായ മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ 4 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. . അഞ്ചാം പ്രതി അജയ് സേഥിക്ക് 3 വർഷം തടവും സാകേത് കോടതി വിധിച്ചു. വിധിയിൽ ആശ്വാസമുണ്ടെന്നും ഞങ്ങൾ അനുഭവിച്ച അതേ വേദന പ്രതികളും അനുഭവിക്കണം എന്നും സൗമ്യയുടെ അമ്മ മാധവി വിശ്വനാഥൻ പറഞ്ഞു

മകളുടെ കൊലപാതകികൾക്ക് 15 വർഷത്തിനുശേഷം ശിക്ഷ വിധിച്ചപ്പോൾ അത് കേൾക്കാൻ അമ്മ മാധവി കോടതിയിൽ ഉണ്ടായിരുന്നു. ആദ്യ നാല് പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ്കുമാർ എന്നിവർക്ക് ഇരട്ട ജീവപര്യന്തം. കൂടാതെ 1,25,000 രൂപ പിഴയും വിധിച്ചു. കൊലപാതക കുറ്റത്തിലും മക്കോക്ക പ്രകാരവുമുള്ള ജീവപര്യന്തവും ഒന്നിന് പുറകെ ഒന്നായി പ്രതികൾ അനുഭവിക്കണം . അഞ്ചാംപ്രതിക്ക് മൂന്നുവർഷം തടവു കൂടാതെ 7 ലക്ഷം രൂപ പിഴയുമാണ് സാകേത് അഡീഷണൽ സെഷൻസ് ജഡ്ജ് രവീന്ദ്രകുമാർ പാണ്ഡേയാണ് വിധിച്ചത്. നാല് പ്രതികളുടെ പിഴയിൽ ഒരുലക്ഷം രൂപ സൗമ്യയുടെ കുടുംബത്തിന് നൽകണം. തെളിവുകൾ ഇല്ലാതെ ഒരു മൊഴിയിലാണ് ശിക്ഷയെന്നും അപ്പീൽ നൽകുമെന്നും പ്രതിഭാഗം പ്രതികരിച്ചു.

2008 സെപ്റ്റംബർ 30 നാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാറിൽ മടങ്ങിയ സൗമ്യ വിശ്വനാഥൻ വെടിയേറ്റ് മരിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button