
അഭിമുഖത്തിനിടെ അവതാരകയോട് അസഭ്യം പറഞ്ഞ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം തുടങ്ങി ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായ അഭിമുഖപരിപാടിക്കിടെയാണ് ശ്രീനാഥ് ഭാസി അവതാരകയോടെ മോശം പദപ്രയോഗം നടത്തിയത്.
