അച്ഛനെ നായ കടിച്ചു; അവധി വേണം; പിന്നെ സംഭവിച്ചത്

തൃശൂര്‍ പുതുക്കാട് നാട്ടുകാരുമായി സംസാരിക്കുന്നതിനിടെ ഇലക്ട്രിഷന്‍ പറഞ്ഞു. ‘ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് സഹായിയായി നില്‍ക്കുന്ന പയ്യന്റെ അച്ഛനെ പട്ടിക്കടിച്ചു. ആശുപത്രിയിലാണ്. അതുകാരണം, ഇന്ന് നല്ല തിരിക്കാണ്’. ഇതുകേട്ട നാട്ടുകാരന്‍ വിവരം മാധ്യമ ഓഫിസില്‍ വിളിച്ചറിയിച്ചു. ഇല്ക്ട്രിഷന്റെ പക്കല്‍ നിന്ന് സഹായിയുടെ നമ്പര്‍ സംഘടിപ്പിച്ചു. കാര്യം തിരക്കി. ‘അച്ഛനെ പട്ടിക്കടിച്ചു. ദേഹമാസകലം കടിച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ കുത്തിവയ്പ്പെടുക്കാന്‍ വരിനില്‍ക്കുകയാണ്’. സഹായി മറുപടി നല്‍കി. അച്ഛന്റെ പേരും വിവരങ്ങളും സ്വരൂപിച്ച മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത കൊടുത്തു.

പഞ്ചായത്തംഗം വിളിച്ചു

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ പഞ്ചായത്തംഗം മാധ്യമപ്രവര്‍ത്തകരോട് കാര്യം അന്വേഷിച്ചു. ആരാണ്? എവിടെയുള്ള ആളാണ്? തുടങ്ങി എല്ലാ വിവരങ്ങളും സ്വരൂപിച്ച ശേഷം നാട്ടില്‍ തിരക്കി. നായ കടിയേറ്റ ആള്‍ ഈ സമയം വീട്ടില്‍തന്നെയുണ്ടായിരുന്നു. വരന്തരപ്പിള്ളിയിലാണ് വീട്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എല്ലാവരും ആളെ സഹായിക്കാന്‍ മുന്നോട്ടു വന്നു. ഇന്നലെയോ ഇന്നോ നായ കടിച്ചിട്ടില്ലെന്നായിരുന്നു ആളുടെ മറുപടി. ഒരു മാസം മുമ്പ് നായ കടിച്ച് പരുക്കേറ്റിരുന്നു. മകന്‍ ഈ വിവരം മാധ്യമങ്ങളോട് പറഞ്ഞതും അച്ഛനെ അറിയിച്ചു. പഴയ കാര്യം പറഞ്ഞതാകുമെന്ന് പറഞ്ഞ് അച്ഛനും തടിയൂരി.

മകനോട് വീണ്ടും തിരക്കി

ഒരു മാസം മുമ്പ് നായ കടിച്ചപ്പോള്‍ അവധിയെടുത്തിരുന്നു. ഇന്ന് ഒരു ദിവസം കൂടി അവധിയെടുക്കേണ്ട ആവശ്യമുണ്ടായിരുന്നു. അതിനാല്‍, മുതലാളിയെ വിളിച്ച് നുണ പറഞ്ഞതാണെന്ന് പിന്നീട് തെളിഞ്ഞു. ഒരു മാസം മുമ്പ് കടിച്ച അതേനായക്കടി ദൃശ്യം മോഡലില്‍ വീണ്ടും സൃഷ്ടിച്ചായിരുന്നു യുവാവിന്റെ ശ്രമം. വാര്‍ത്തയാകുമെന്ന് കരുതിയില്ല. അവധി നാടകമാകട്ടെ ഭംഗിയായി പൊളിഞ്ഞു.

അച്ഛനെ നായ കടിച്ചു; അവധി വേണം; പിന്നെ സംഭവിച്ചത്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes