ഛിന്നഗ്രഹത്തെ ഇടിച്ചകറ്റി പേടകം; നാസയുടെ ഡാർട്ട് മിഷൻ വൻ വിജയം

മാനവരാശിയുടെ ചരിത്രത്തിൽ സുപ്രധാനമായ നേട്ടം കൈവരിച്ച് നാസ. ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാനുളള ‘ഡാര്‍ട്ട്’ ദൗത്യമാണ് വിജയമായത്. ഭൂമിയിൽനിന്ന് 1.1 കോടി കിലോമീറ്റർ അകലെയുള്ള ഇരട്ട ഛിന്നഗ്രഹങ്ങളായ ഡിഡിമോസ്-ഡൈമോഫസിലെ ചെറിയവനായ ഡൈമോർഫസിലാണ് പരീക്ഷണം നടത്താൻ തീരുമാനിച്ചത്. 11. മണിക്കൂർ 55 മിനിറ്റെടുത്ത് ഡിഡിമോസിനെ ചുറ്റിക്കൊണ്ടിക്കുന്ന ഡൈമോർഫസ് ദിവസത്തിൽ രണ്ട് പ്രാവശ്യമാണ് ഭൂമിക്കും ഡിഡിമസിനും ഇടയിൽ വരുന്നത്. ഇതിൽ ഒരു സമയമായ പുലർച്ചെ 4.44 (ഇന്ത്യൻ സമയം) ആണ് നാസ മിഷനായി തിരഞ്ഞെടുത്തത്. കൃത്യസമയത്ത് ഡാര്‍ട്ട് പേടകം ഡൈമോർഫോസ് എന്ന കുഞ്ഞൻ ഛിന്നഗ്രഹത്തിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറ്റി. ഇടി വിജയമായതോടെ ഡൈമോർഫസിന് ഇനി 11 മണിക്കൂർ 45 മിനിറ്റ് സമയം മതി ഡിഡിമസിനെ ഭ്രമണം ചെയ്യാൻ എന്നും നാസ പറയുന്നു.

ഡാർട്ട് ഡൈമോർഫസിൽ ഇടിച്ചിറക്കുന്ന ദൃശ്യങ്ങളും നാസ പുറത്തുവിട്ടു. ലിസിയ എന്ന ഉപഗ്രഹമാണ് ഇടിയുടെ ചിത്രങ്ങൾ പകർത്തിയത്. ‘ഒരു ബുൾസ് ഐ പോലെ’ എന്നായിരുന്നു ദൃശ്യങ്ങൾ പുറത്ത് വിട്ടശേഷമുള്ള പ്രതികരണം. നിർണായക നേട്ടമാണിതെന്നും നാസ ട്വീറ്റ് ചെയ്തു. 2021 നവംബര്‍ 24 ലാണ് നാസ ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഡാർട്ട് വിക്ഷേപിച്ചത്. ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിലുണ്ടായ വ്യതിയാനം വ്യക്തമാകാന്‍ കൂടുതല്‍ ദിവസങ്ങളെടുക്കും. സമീപഭാവിയിൽ ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിക്കാൻ സാധ്യതയില്ലെങ്കിലും പ്രതിരോധമെന്ന നിലയിലാണ് നാസ ഈ പരീക്ഷണം നടത്തിയത്.

ഛിന്നഗ്രഹത്തെ ഇടിച്ചകറ്റി പേടകം; നാസയുടെ ഡാർട്ട് മിഷൻ വൻ വിജയം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes