ബുർഖ ധരിക്കാത്തതിന്റെ പേരിൽ വേർപിരിഞ്ഞു; യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ്

മതാചാരങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്നതിനും മകനെ വിട്ടു നൽകുന്നില്ലെന്നതിലുള്ള രോഷവും. വേർപിരിഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. മുംബൈയിലാണ് സംഭവം നടന്നത്. ഹിന്ദു മതത്തില്‍പ്പെട്ട യുവതിയായ രൂപാലി 2019–ലാണ് ഇഖ്ബാൽ ഷെയ്ഖ് എന്ന യുവാവിനെ വിവാഹം ചെയ്യുന്നത്. ഇതോടെ മതംമാറി സാറ എന്ന പേരും യുവതി സ്വീകരിച്ചു. 2020–ൽ‌ ഇവർക്ക് ഒരു മകൻ ഉണ്ടായി. 36–കാരനായ ഇഖ്ബാൽ ടാക്സി ഡ്രൈവറാണ്

ഇഖ്ബാൽ ഷെയ്ഖിന്റെ കുടുംബം യുവതിയോട് ബുർഖ ധരിക്കാൻ നിർബന്ധിച്ചു. ഇത് ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കി. യുവതി കുട്ടിയുമായി മാറിത്താമസിച്ചു. സെപ്തംബർ 26 ന്, വിവാഹമോചനത്തിന്റെ ആവശ്യം ചർച്ച ചെയ്യാനായി അയാൾ യുവതിയെ വിളിച്ചുവരുത്തി. രാത്രി 10 മണിയോടെ അവർ കണ്ടുമുട്ടി, കുട്ടിയുടെ കസ്റ്റഡിയെ ചൊല്ലി തർക്കമുണ്ടായി. അയാൾ അവളെ ഒരു ഇടവഴിയിലേക്ക് വലിച്ചിഴച്ച് കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് പറഞ്ഞതിങ്ങനെയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ വിലാസ് റാത്തോഡ് പറഞ്ഞു.

ബുർഖ ധരിക്കാത്തതിന്റെ പേരിൽ വേർപിരിഞ്ഞു; യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes