നെഞ്ചും മുഖവും തുളച്ച് 6 വെടിയുണ്ടകള്‍; ഇറാൻ പ്രക്ഷോഭത്തിനിടെ 20കാരിക്ക് ദാരുണാന്ത്യം

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 20കാരിക്ക് ദാരുണാന്ത്യം. ടിക്ടോക്– ഇൻസ്റ്റഗ്രാം താരമായിരുന്ന ഹാദിസ് നജാഫിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഹാദിസിന്റെ നെഞ്ചിലും മുഖത്തും കഴുത്തിലും കയ്യിലുമായി ആറ് വെടിയുണ്ടകൾ തുളഞ്ഞു കയറിയെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാർക്കൊപ്പം ചേരുന്നതിനായി നടന്ന് വരുമ്പോഴായിരുന്നു വെടിയേറ്റത്.

പോണി ടെയ്​ൽ സ്റ്റൈലിൽ ഹാദിസ് മുടി കെട്ടി പ്രതിഷേധ സ്ഥലത്തേക്ക് നടന്ന് വരുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആയുധങ്ങളോ, പോസ്റ്ററുകളോ ഹാദിസിന്റെ കൈവശം ഉണ്ടായിരുന്നില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് സുരക്ഷാ സൈന്യം ഹാദിസിനെ വകവരുത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ ഹാദിസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഹ്‌സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം 10 ദിവസം പിന്നിടുകയാണ്. ഇതുവരെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 75 പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. 1200 ഓളം പ്രതിഷേധക്കാർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം മറ്റ് അറബ് രാജ്യങ്ങളിലേക്കും പടരുകയാണ്.

നെഞ്ചും മുഖവും തുളച്ച് 6 വെടിയുണ്ടകള്‍; ഇറാൻ പ്രക്ഷോഭത്തിനിടെ 20കാരിക്ക് ദാരുണാന്ത്യം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes