National

മുയൽ ചെവിയൻ ഹെൽമറ്റുമായി അഭ്യാസം; വിഡിയോ വൈറല്‍; പിന്നാലെ പിഴ

ഇരുചക്രവാഹനങ്ങളില്‍ അപകടകരമായ രീതിയില്‍ അഭ്യാസം നടത്തുന്ന യുവാക്കളെ പലപ്പോഴും നിരത്തുകളില്‍ കാണാം. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാലും പിഴ ഈടാക്കിയാലും ഇവര്‍ നിയമലംഘനങ്ങളില്‍ നിന്നും പിന്‍മാറുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. ചെന്നൈയില്‍ തെങ്കാശി കുറ്റാലം ബസ് സ്റ്റാൻഡിനു സമീപത്ത് വിചിത്ര ഹെൽമറ്റുമായി ബൈക്കോടിച്ച യുവാവിനെ പൊലീസ് പിടികൂടി പിഴ ചുമത്തി. ഇയാളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്.

പൊലീസ് സൂപ്രണ്ട് സുരേഷ് കുമാറിന്റെ നിർദേശപ്രകാരം കുറ്റാലം പൊലീസ് പ്രദേശത്തെ സിസിടിവി പരിശോധിച്ചതിനു പിന്നാലെ യുവാവിനെ പിടികൂടി. തെങ്കാശി മലയൻ തെരുവിൽ സുരേഷിന്റെ മകൻ സുജിത്ത് (23) ആണു പിടിയിലായത്. തുടർന്നു സുജിത്തിനെതിരെ മോട്ടർ വാഹന നിയമപ്രകാരം പൊലീസ് കേസെടുത്തു പതിനായിരം രൂപ പിഴ ചുമത്തി. ഇയാളുടെ വാഹനവും പിടിച്ചെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button