റോഡിലെ ജനശതാബ്ദി’ ഓടിത്തുടങ്ങി; ഒരുഭാഗത്തേക്ക് നിരക്ക് 408 രൂപ, ടിക്കറ്റ് ഡ്രൈവര്‍ തരും

കണ്ടക്ടറില്ലാത്ത ബസില്‍ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്.

കെ.എസ്.ആർ.ടി.സി. ‘എൻഡ് ടു എൻഡ്’ സർവീസ് കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതിനു മുൻപായി യാത്രക്കാരന് ടിക്കറ്റ് കൊടുക്കുന്ന ഡ്രൈവർ അജിത് കുമാർ.
കൊച്ചി: ദീർഘദൂര യാത്രക്കാർക്കായുള്ള എറണാകുളം-തിരുവനന്തപുരം ലോഫ്ലോർ എ.സി. കെ.എസ്.ആർ.ടി.സി. ബസ് ഓടിത്തുടങ്ങി. ജനശതാബ്ദി ട്രെയിൻ മാതൃകയിലാണ് ‘എൻഡ് ടു എൻഡ്’ സർവീസ്. ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്.

കണ്ടക്ടറില്ലാത്ത ബസിൽ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ രണ്ടിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ്. കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ആളെ കയറ്റും. ഒരു മിനിറ്റ് മാത്രമാണ് നിർത്തുക.

സർക്കാർ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പതിവായി പോയി വരുന്നവരുടെ സൗകര്യാർഥമാണ് പുതിയ സർവീസ്. ഓഫ് ലൈനായും ടിക്കറ്റുകൾ ലഭ്യമാക്കും. ബസ് പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപുവരെ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷൻ, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് ടിക്കറ്റെടുക്കാം.

ബസ് സമയം

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്: രാവിലെ 5.10-ന്
എറണാകുളത്ത് എത്തുന്നത്: 9.40
എറണാകുളത്തുനിന്ന് പുറപ്പെടുന്നത്: 5.20
തിരുവനന്തപുരത്ത് എത്തുന്നത്: 9.50
പുഷ്ബാക്ക് സീറ്റുള്ള രണ്ട് ബസുകളാണ് സർവീസിനായി അനുവദിച്ചിരിക്കുന്നത്. അവധി ദിവസങ്ങളിൽ ഓട്ടമില്ല. ഞായറാഴ്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

റോഡിലെ ജനശതാബ്ദി’ ഓടിത്തുടങ്ങി; ഒരുഭാഗത്തേക്ക് നിരക്ക് 408 രൂപ, ടിക്കറ്റ് ഡ്രൈവര്‍ തരും

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes